ദേശീയം

ബാബറി മസ്ജിദ് ആക്രമണം; അഡ്വാനിക്കെതിരായ ഗൂഡാലോചന കുറ്റം നിലനില്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിത് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി. അഡ്വാനി, മുരളീ മനോഹര്‍ ജോഷി,ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്ക് ബാബറി മസ്ജിദ് തകര്‍ത്തതിലുള്ള പങ്ക് പരിശോധിക്കുമെന്ന് മാര്‍ച്ച് 22ന് സുപ്രീംകോടതി വ്യക്തമാക്കിയതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മുതിര്‍ന്ന ബിജെപി നേതാക്കളെ കൂടാതെ മറ്റ് 9 പേര്‍ക്ക് സംഭവത്തിലുള്ള പങ്കും കോടതി പരിശോധിക്കും. ബാബറി മസ്ജിത് ആക്രമണ സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ് അദ്ധേഹം. 

എല്‍.കെ.അഡ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം പിന്‍വലിക്കുന്നതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അലഹബാദ് ഹൈക്കോടതിയാണ് ഇവര്‍ക്കെതിരെയുള്ള ഗൂഢാലോചന കേസ് അവസാനിപ്പിച്ചത്. ഗൂഢാലോചന കുറ്റം ചുമത്തി 13 പേര്‍ക്കെതിരെ കേസെടുക്കാനും സുപ്രീംകോടതി സിബിഐക്ക് അനുമതി നല്‍കിയിട്ടുണ്ട്.

വിശ്വഹിന്ദു പരിശത്തിന്റെ നേതാക്കളും കേസില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് സൂചന. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ