ദേശീയം

മഹാരാഷ്ട്രയില്‍ ഓവുചാലില്‍ പെണ്‍ഭ്രൂണങ്ങള്‍: ഡോക്ടര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഫയ്‌സല്‍ ഗ്രാമത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹോമിയോ ഡോക്ടര്‍ ബാബ സാഹേബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ വെച്ച് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അറസ്റ്റ്. 

കഴിഞ്ഞ ദിവസം 19 പെണ്‍ഭ്രൂണങ്ങള്‍ അടുത്തടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവയില്‍ ചിലത് അടക്കം ചെയ്ത നിലയിലും മറ്റുള്ളവ അശ്രദ്ധമായി മാലിന്യത്തോടൊപ്പം വലിച്ചെറിഞ്ഞ നിലയിലുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത ഭ്രൂണങ്ങള്‍ പരിശോദനയ്ക്ക് അയച്ചിട്ടുണ്ട്.

ഫെബ്രുവരി 27ന് ഭാരതി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടര്‍ന്ന് ഒരു യുവതി മരിച്ചിരുന്നു. അതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. അറസ്റ്റിലായ ഡോക്ടറുടെ താമസസ്ഥലത്ത് നിന്ന് നീല പ്ലാസ്റ്റിക് സഞ്ചികളും, ഭാഗികമായി നശിപ്പിച്ച മരുന്നുകളും ബയോമെഡിക്കല്‍ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്