ദേശീയം

ഹിന്ദു ഭക്തിഗാനമാലപിച്ച മുസ്ലീം പെണ്‍കുട്ടിക്ക് നേരെ അതിക്രമം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലീം പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവര്‍ഷം. കര്‍ണാടകയിലെ ഷിമോഗ ഗ്രാമത്തില്‍ നിന്നുമുള്ള മുസ്ലീം പെണ്‍കുട്ടി സുഹാന സയീദിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരുടെ ആക്രമണം. 

പുരുഷന്‍മാരുടെ മുന്നില്‍ നിന്നു പാടി നിങ്ങള്‍ മുസ്ലീം സമുദായത്തെ അപമാനിച്ചിരിക്കുകയാണെന്ന് മാംഗ്ലൂര്‍ മുസ്ലീം അംഗങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ നിങ്ങളെ അനുവദിച്ച മാതാപിതാക്കള്‍ക്ക്  സ്വര്‍ഗത്തില്‍ പോകാന്‍ സാധിക്കില്ലെന്നും ഇവരുടെ ഫേസ്്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

എന്നാല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സുഹാനയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയാണ് സുഹാന. റിയാലിറ്റി ഷോയിലാണ് സുഹാന ഹിന്ദു ഭക്തിഗാനം ആലപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്