ദേശീയം

തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താനില്ല: അഖിലേഷിനെ പ്രതിരോധിച്ച് മുലായം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: അഖിലേഷിനെ പ്രതിരോധിച്ച് മുലായം സിംഗ് രംഗത്ത്. പാര്‍ട്ടിയുടെ പരാജയത്തിന് ആരും ഉത്തരവാദികളല്ല ഇത് ജനവിധിയാണെന്നും മുലായം പറഞ്ഞു. അധികാരത്തിലെത്തിയ ബിജെപി എന്ത്‌ചെയ്യുന്നുവെന്ന് കാത്തിരുന്നുവെന്ന് കാണാം എന്നും മുലായം പറഞ്ഞു

തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മുന്‍പും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി കരുത്തോടെ തിരിച്ചുവന്നിട്ടുണ്ടെന്നും മുലായം അഭിപ്രായപ്പെട്ടു.

എസ്പിയിലെ അഭിപ്രായ ഭിന്നതകളാണ് പാര്‍്ട്ടിക്ക് ഇത്രവലിയ പരാജയം ഉണ്ടാക്കിയതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യവും പാര്‍ട്ടിക്ക് തിരിച്ചടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 224 സീറ്റുകള്‍ നേടിയ എസ്പി ഇത്തവണ 47 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 47 സീറ്റുകള്‍ ലഭിച്ച ബിജെപി ഇത്തവണ 312 സീറ്റുകള്‍ നേടി ചരിത്രവിജയം നേടിയാണ് അധികാരത്തിലെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്