ദേശീയം

എന്‍ബൈറന്‍സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രിയാകും

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: എന്‍ബൈറന്‍ സിംഗിനെ മണിപ്പൂരിലെ നിയമസഭാ കക്ഷി നേതാവായി ബിജെപി നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദവും ഉന്നയിച്ചു. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ പ്രത്യേക നിരീക്ഷകനായി ചുമതലപ്പെടുത്തിയിരുന്നു. ഐകകണ്‌ഠ്യേനയാണ് എന്‍ബൈറന്‍ സിംഗിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്

സര്‍ക്കാര്‍ രൂപികരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇബോബി സിംഗ് രാജിസന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് ബൈറന്‍ സിംഗിനെ നിയമസഭാകക്ഷി നേതാവായി ബിജെപി പ്രഖ്യാപിച്ചത്. 

പിന്തുണ അറിയിച്ചുകൊണ്ടുള്ള 32 എംഎല്‍എമാരുടെ പട്ടിക ബിജെപി ഗവര്‍ണര്‍ നെജ്മഹെപ്ത്തുള്ളയ്ക്ക് നല്‍കിയിരുന്നു. നേരത്തെ തന്നെ എന്‍പിഎഫും എന്‍പിപിയും ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എയായി തെരഞ്ഞെടുത്ത ശ്യം കുമാറിന്റെ കൂറുമാറ്റവും ബിജെപിക്ക് അനുകൂലമായി. കൂടാതെ തൃണുമൂല്‍ എംഎല്‍എയുടെയും സ്വതന്ത്രന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. 

അമിത്ഷായ്ക്കും മോദിക്കും നന്ദി പറഞ്ഞ എന്‍ബൈറന്‍ സിംഗ് സംസ്ഥാനത്ത് പതിനഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനാണ് അറുതിവന്നിരിക്കുന്നതെന്നും ബിജെപി സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കുമെന്നും എന്‍ബൈറന്‍ സിംഗ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി