ദേശീയം

വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് അക്ഷയ് കുമാറിന്റെ ധനസഹായം;1.08 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

മുംംബൈ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരത്തിന്റെ കുടുംബസഹായം. 1.08 കോടി രൂപയാണ് ധനസഹായമായി നല്‍കിയത്. 12 ജവാന്‍മാരുടെ വീടുകളില്‍ ഒന്‍പത് ലക്ഷം രൂപവീതമാണ് നല്‍കിയത്.

ചത്തീസ്ഗഡ് സുഖ്മ ജില്ലയില്‍  സിആര്‍പിഎഫ് ജവാന്‍മാരുമായുള്ള ഏറ്റുമുട്ടലിലാണ് 12 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചത്. വീരമൃത്യു അടഞ്ഞവരുടെ വിവരങ്ങള്‍ ജായ്‌സാല്‍മീര്‍ നോര്‍ത്ത് സെക്ടര്‍ ഡിഐജി അമിത് ലോധയില്‍ നിന്നും മനസിലാക്കിയിരുന്നു. തുടര്‍ന്ന്് ഒന്‍പതു ലക്ഷം വീതം നല്‍കാന്‍ തയ്യാറാണെന്ന് അക്ഷയ് അറിയിക്കുകയായിരുന്നു. 

നേരത്തെയും കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ് കുമാര്‍ ധനസഹായം നല്‍കിയിരുന്നു. രക്തസാക്ഷികളായ ജവാന്‍മാരുടെ കുടുംബത്തെ സഹായിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങണമെന്ന് അക്ഷയ് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം