ദേശീയം

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അക്ഷയ്കുമാറിന്റെ സാമ്പത്തിക സഹായം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുക്മയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന്റെ ധനസഹായം. കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്‍മാരുടെയും വീട്ടില്‍ നേരിട്ടെത്തിയാണ് താരം 9 ലക്ഷം രൂപ വീതം കൈമാറിയത്. മാര്‍ച്ച് 11നായിരുന്നു സുക്മയില്‍ മാവോയിസ്റ്റുകളും ജവാന്‍മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ജയ്‌സാല്‍മീര്‍ നോര്‍ത്ത് സെക്ടര്‍ ഡിഐജി അമിത് ലോധ ഐപിഎസുമായി ബന്ധപ്പെട്ടാണ് അക്ഷയ് കൊല്ലപ്പെട്ട ജവാന്‍മാരുടെ വിലാസവും മറ്റും സംഘടിപ്പിച്ചത്. പിന്നീട് ജവാന്‍മാരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമിത് ലോധ ഐപിഎസ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അക്ഷയ് കുമാറിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. 
ഇതിലൂടെ തന്റെ ദേശഭക്തി ഒന്നുകൂടി തെളിയിച്ചിരുക്കുകയാണ് അക്ഷയ്. ഇതിനു മുന്‍പും കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയ് ധനസഹായം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു