ദേശീയം

പാക്കിസ്ഥാനില്‍ കുടുങ്ങിയ സുഫി മതപണ്ഡിതര്‍ രാജ്യത്തേക്ക് തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്ന രണ്ട്‌ ഇന്ത്യന്‍ സുഫി മതപണ്ഡിതര്‍ രാജ്യത്തേക്ക് തിരിച്ചെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം വേഗത്തിലായത്. 

ഡല്‍ഹി ഹസാറത്ത് നസീമുദ്ദീന്‍ ദര്‍ഗയില്‍ ഉള്‍പ്പെട്ട ഇരുവരും ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണും. മാര്‍ച്ച് ആദ്യവാരമാണ് ഇവരെ കാണാതാകുന്നത്. കാണാതായവരില്‍ ഒരാളായ സൈദ് നിസാം അലി നിസാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചതായും, ഇരുവരും സുരക്ഷിതരാണെന്നും ഞായറാഴ്ച സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.   

സിന്ധ് പ്രവിശ്യയിലെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായാണ് സുഫി മതപണ്ഡിതര്‍ കാറാച്ചിയിലെത്തിയത്. ലാഹോറിലെ മതകേന്ദ്രങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരു പുരോഹിതനെ കറാച്ചിയില്‍ നിന്നും മറ്റൊരാളെ ലാഹോറില്‍ നിന്നുമാണ് കാണാതായതെന്നാണ് സൂചന. 

ഇന്ത്യന്‍ പൗരന്മാര്‍ പാക്കിസ്ഥാനില്‍ കാണാതായതായുള്ള വിഷയം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി ആവശ്യപ്പെടുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ