ദേശീയം

പാക്കിസ്ഥാന്‍ ഭര്‍ത്താവിന്റെ പീഡനം; ഇന്ത്യന്‍ യുവതിയെ നാട്ടിലെത്തിക്കുമെന്ന് സുഷമ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭര്‍ത്താവിന്റെ പീഡനത്തിനിരയായ ഇന്ത്യന്‍ യുവതിക്ക് സഹായവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ പൗരനായ ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും പീഡനത്തിനിരയായി പാക്കിസ്ഥാനില്‍ കഴിയുന്ന പെണ്‍കുട്ടിക്കാണ് സുഷമയുടെ സഹായഹസ്തം. 

ഹൈദരാബാദില്‍ നിന്നുമുള്ള യുവതിയായ മൊഹമ്മദീയ ബീഗമാണ് യൂടുബ് വീഡിയോയിലൂടെ സുഷമയുടെ സഹായം അഭ്യര്‍ഥിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടനെ പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. 

പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ മൊഹമ്മദീയ ബീഗത്തെ കണ്ടതായും ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാനാണ് തന്റെ താത്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല. പാസ്‌പോര്‍ട്ട് പുതുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സുഷമ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്