ദേശീയം

ബിജെപി എംപിമാര്‍ സഭയിലില്ല; പ്രധാനമന്ത്രിക്ക് അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബിജെപി എംപിമാരുടെ അസാന്നിധ്യത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വിഷയം ഉന്നയിക്കുകയും, സഭയില്‍ ഹാജരാകണമെന്ന് മോദി എംപിമാരോട് നിര്‍ദേശിച്ചതായുമാണ് സൂചന. 

അനവാശ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ലോക്‌സഭയിലോ, രാജ്യസഭയിലോ എംപിമാര്‍ ഹാജരാകാതിരുന്നാല്‍ നേരിട്ട് വിളിച്ച് വിശദീകരണം ചോദിക്കുമെന്നാണ് മോദി വ്യക്തമാക്കിയിരിക്കുന്നത്. 

നിങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ സാധിക്കും, എന്നാല്‍ പാര്‍ലമെന്റില്‍ നിങ്ങളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും മോദി എംപിമാരോട് പറഞ്ഞു. ജിഎസ്ടി  ബില്‍ സംബന്ധിച്ച് ചില ബിജെപി എംഎല്‍എമാര്‍ക്ക് വലിയ അറിവില്ലാത്തതിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്