ദേശീയം

ബാബറി മസ്ജിദ് തകര്‍ക്കല്‍; അദ്വാനി വിചാരണ നേരിടുമോയെന്ന് നാളെ അറിയാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്ക കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി നാളെ വിധിപറയും. ജസ്റ്റിസ് രോഹിത് നരിമാന്റെ അസാന്നിധ്യം കണക്കിലെടുത്താണ് സുപ്രീംകോടതി വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. 

എല്‍.കെ.അദ്വാനിയെ കൂടാതെ ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് ഗൂഡാലോചന കുറ്റം നിലനില്‍ക്കുമോയെന്നാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അദ്വാനിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു. 

അദ്വാനിക്കെതിരായ ഗൂഡാലോചന കുറ്റം തള്ളിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് ലഖ്‌നൗവിലും, റായ്ബറേലിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ റായ്ബറേലി കോടതി അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഗൂഡാലോചന കുറ്റത്തില്‍ നിന്നും മോചിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്