ദേശീയം

നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം; ജനക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ ആഫ്രിക്കന്‍ വംശജനായ യുവാവിനെ ജനക്കൂട്ടം ആക്രമിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത്. ഗ്രേറ്റര്‍ നോയിഡയിലെ അന്‍സല്‍ ഷോപ്പിങ് മാളില്‍ വെച്ച് യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങളാണ് അഫ്രിക്കന്‍ വിദ്യാര്‍ഥി സംഘടന സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 

നൈജീരിയന്‍ വിദ്യാര്‍ഥിയെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് ജനക്കൂട്ടം ആക്രമിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് നൈജീരയന്‍ വിദ്യാര്‍ഥി ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് ട്വിറ്ററിലൂടെ തന്നെ നൈജീരിയന്‍ വിദ്യാര്‍ഥിക്ക് മറുപടി നല്‍കിയ സുഷമ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. 

മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനൊടുവിലാണ് നൈജീരിയക്കാരെ ജനക്കൂട്ടം ആക്രമിച്ചത്. നൈജീരിയന്‍ വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് ഇവിടേക്ക് എത്തിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് നൈജീരിയന്‍ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു