ദേശീയം

മുത്തലാഖ് നിരോധിക്കുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യം; എതിര്‍പ്പുമായി മുസ്ലീം സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുത്തലാഖിന് നിയമപരമായ നിരോധനം ഏര്‍പ്പെടുത്തുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീംകോടതിയില്‍. മുത്തലാഖ് നിരോധിക്കുന്നത് അല്ലാഹുവിന്റെ നിര്‍ദേശങ്ങളെ ലംഘിക്കലും, മുസ്ലീംങ്ങളെ തെറ്റിലേക്ക് നയിക്കലുമാണെന്നാണ് സുപ്രീംകോടതിയില്‍ മുസ്ലീം സംഘടനയെടുത്ത നിലപാട്. 

ആര്‍ട്ടിക്കിള്‍ 25ലൂടെ വ്യക്തി നിയമത്തിന് ഭരണഘടന പ്രാധാന്യം നല്‍കുന്നുണ്ട്. ഖുറാനില്‍ പറയുന്ന കാര്യങ്ങള്‍ നിരോധിക്കുകയാണെങ്കില്‍ ഇസ്ലാം തന്നെ ഇല്ലാതാവുമെന്നാണ് സംഘടനയുടെ നിലപാട്. മുത്തലാഖ് നിരോധിക്കണമെന്നാവശ്യവുമായെത്തിയ ഹര്‍ജികളെ ശക്തമായി എതിര്‍ത്താണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. 

ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ളവ സുപ്രീംകോടതിയുടെ അധികാര പരിതിയില്‍ വരുന്ന വിഷയമല്ലെന്നുമാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാട്. വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതിനെ മൗലികാവകാശവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമാണ് സംഘടന സുപ്രീംകോടതിയില്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ