ദേശീയം

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എന്റോള്‍മെന്റ് കേന്ദ്രത്തിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. എന്റോള്‍മെന്റ് ചുമതലുണ്ടായിരുന്ന സിഎസ്‌സി ഇ ഗവേണനന്‍സിലാണ് യുഐഡിഎഐ പത്തു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ആധാര്‍ എടുക്കുന്നതിനായി ധോണി നല്‍കിയ വിവരങ്ങള്‍ കേന്ദ്രം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ധോണിയുടെ വിരലടയാളം, അപേക്ഷാഫോമില്‍ നല്‍കിയ മറ്റു വിവരങ്ങള്‍ എന്നിവയാണ് കേന്ദ്രം ട്വീറ്റ് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ധോണിയുടെ ഭാര്യ സാക്ഷി ട്വിറ്ററിലൂടെ തന്നെ ഇതിനെതിരെ രംഗത്തുവന്നു. വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചിരുന്നു.

ആധാറിനായി ശേഖരിക്കുന്ന, വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കെയാണ് ധോണിയുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം