ദേശീയം

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തി; മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് അസാമിലെ ഗ്രാമവാസികള്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി:പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ പ്രദേശവാസികള്‍   കൊലപ്പെടുത്തി. അസാമിലെ നഗൗണ്‍ ജില്ലയിലാണ് സംഭവം. ഇരുപതിനും ഇരുപത്തിയഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്.

പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് അസാമില്‍ നിന്നും കൊലപാതക വാര്‍ത്ത പുറത്തുവരുന്നത്. അബു ഹനിഫ, റിയാസുദ്ദിന്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്.   1.5 കിലോമീറ്റര്‍ യുവാക്കളുടെ പിന്നാലെ പിന്തുടര്‍ന്ന് പോയ ഗ്രാമവാസികള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മരകഷ്ണം ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പൊലീസെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാക്കള്‍ അപ്പോഴേക്കും മരിച്ചിരുന്നു. 

ഗുവാഹട്ടിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള കസോമോരി ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പ്രദേശവാസികള്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങളില്‍ ആശങ്ക ഉടലെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനാല്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്