ദേശീയം

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഒരു രൂപ വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍; ഒരു രൂപ മോദിക്ക് തിരിച്ചയച്ച് തൊഴിലാളികള്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെറും ഒരു രൂപ വര്‍ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം. വര്‍ധിപ്പിച്ച ഒരു രൂപ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചയച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 167 രൂപയില്‍ നിന്നും 168 രൂപയായി മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര തൊഴില്‍ ദിനമായ മെയ് 1ന് പ്രതിഷേധ റാലി സംഘടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ ഒരു രൂപാ നോട്ടുകള്‍ അടക്കം ചെയ്ത നൂറുകണക്കിന് കവറുകള്‍ പ്രധാനമന്ത്രിക്കും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കും അയച്ചത്. പതിനൊന്നു വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും ചെറിയ വര്‍ധനവാണ് ഇത്. വര്‍ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായിട്ടും അഞ്ച് രൂപ മാത്രമാണ് വര്‍ധനവുണ്ടായത്. 

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആവശ്യമായ വേതനം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നും വലിയ പദ്ധതികള്‍ക്കും വ്യവസയികളെയുമാണ് സര്‍ക്കാരുകള്‍ക്ക് താത്പര്യമെന്നാണ് തൊഴിലാളികളുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'