ദേശീയം

മഹാരാഷ്ട സെക്രട്ടേറിയേറ്റിലേക്ക് കര്‍ഷകരുടെ ഉള്ളിയെറിഞ്ഞ് പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില നല്‍കണമെന്നും കാര്‍ഷിക ലോണുകള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സെക്രട്ടേറിയേറ്റിലേക്ക് കര്‍ഷകരുടെ കൂറ്റന്‍ റാലി. സെക്രട്ടേറിയേറ്റ് വാതിലുകള്‍ക്ക് നേരെ ഉള്ളികള്‍ വലിച്ചെറിഞ്ഞായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. 

ഞങ്ങളുടെ പ്രധാന ആവശ്യം കാര്‍ഷിക ലോണുകള്‍ എഴുതിതള്ളുക എന്നുള്ളതാണ്. അത് കൂടാതെ ഇത്തവണ ഉള്ളിയും പരിപ്പും വിളവെടുത്ത കര്‍ഷകര്‍കര്‍ക്ക് ആവശ്യമായ വില നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.കര്‍ഷക നേതാവ് സഞ്ജയ് പാട്ടീല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഏറ്റവും കതൂടുതല്‍ പരിപ്പ് ഉത്പാദിപ്പിച്ചത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് സര്‍ക്കാര്‍ സംഭരിക്കുന്ന 11 ലക്ഷം ടണ്‍ പരിപ്പില്‍ 4 ലക്ഷം ടണ്‍ സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷകരില്‍ നിന്നും പരിപ്പ് സംഭരിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കനത്ത വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചത്. മണ്‍സൂണ്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സംഭരിച്ചുവെച്ചിരിക്കുന്ന പരിപ്പുകള്‍ എന്ത് ചെയ്യും എന്നകാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു