ദേശീയം

ഈറോം ശര്‍മിള വിവാഹിതയാകുന്നു; ബ്രിട്ടീഷ് പൗരന്‍ ഡെസ്‌മോണ്ടുമായുള്ള വിവാഹം ജൂലൈയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കു വനിതാ വിവാഹിതയാകുന്നു. ദീര്‍ഘകാലം സൗഹൃദത്തിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ഡെസ്‌മോണ്ടുമായുള്ള വിവാഹം ജൂലൈയില്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ഈറോം വ്യക്തമാക്കി. 

വിവാഹത്തിന്റെ തിയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ജൂലൈ അവസാന വാരം വിവാഹം നടത്താനാണ് തിരുമാനിച്ചിരിക്കുന്നതെന്ന് ഈറോം പറയുന്നു. വിവാഹത്തിന് ശേഷവും തന്റെ പോരാട്ടം തുടരുമെന്നും ഈറോം വ്യക്തമാക്കുന്നു. വിവാഹ ശേഷം തമിഴ്‌നാട്ടിലായിരിക്കും ഇരുവരും താമസിക്കുക.

രാഷ്ട്രീയത്തില്‍ ഇറങ്ങി ആയിരിക്കില്ല തന്റെ പ്രവര്‍ത്തനം. സാമൂഹ്യ പ്രവര്‍ത്തകയായിട്ടായിരിക്കും തന്റെ പോരാട്ടം. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ച് അഫ്‌സ്പയെ നിരോധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഈറോം പറയുന്നു.

2016 ആഗസ്റ്റ് ഒന്‍പതിനായിരുന്നു സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരായ പതിനാറ് വര്‍ഷം നീണ്ടുനിന്ന പോരാട്ടം ഈറോം അവസാനിപ്പിച്ചത്. പിആര്‍ജെഎ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത പരാജയമായിരുന്നു ഈറോമിനെ തേടിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍