ദേശീയം

പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത് മുസ്ലീം സംഘടന

സമകാലിക മലയാളം ഡെസ്ക്

അജ്‌മേര്‍: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം യുവ ആതങ്കവാദ് എന്ന സംഘടനയാണ് പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പാക് സൈനികരുടെ അറുത്ത തലയുമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കാമെന്നാണ് ഈ സംഘടനയുടെ വാഗ്ദാനം. 

സംഘടനയുടെ ചെയര്‍മാന്‍ ഷക്കീല്‍ സെയ്ഫിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കശ്മീരില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ തലയറുത്ത നടപടിക്ക് പ്രതികാരമായാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പാരിതോഷികത്തിനുള്ള പണം സംഘടനയുടെ വോളണ്ടിയര്‍മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുമെന്നും സെയ്ഫി അറിയിച്ചു. 

പാകിസ്ഥാന്റെ മോശം നടപടിക്കു പകരമായി സര്‍ജിക്കല്‍ സ്‌ട്രൈക്് പോലെയുള്ള നടപടികള്‍ സ്വീകരിക്കണം. എല്ലാവരെയും പോലെ രാജ്യത്തിന്റെ സംരക്ഷണത്തില്‍ ഇന്ത്യയിലുള്ള മുസ്ലീം യുവാക്കളും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സൂഫി വിശുദ്ധന്‍ ഖാജ മൊയ്‌നുദീന്‍ ചിസ്തിയുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു സെയ്ഫി ഇങ്ങനെ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി