ദേശീയം

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു; നടപടി അന്താരാഷ്ട്ര നീതിന്യായ കോടതിയുടേത്

സമകാലിക മലയാളം ഡെസ്ക്

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൈനീക കോടതിയാണ് കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചിരുന്നത്.

എന്നാല്‍ പാക്കിസ്ഥാന്‍ കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. നേവിയില്‍ നിന്നും വിരമിച്ചതിന് ശേഷം കുല്‍ഭൂഷന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലായിരുന്നു. ഇവിടെ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ വ്യക്തമാക്കി. 

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു