ദേശീയം

പാക് മണ്ണില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കി തീവ്രവാദ ആക്രമണ പദ്ധതി; മുന്നറിയിപ്പുമായി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പാക് മണ്ണില്‍ നിന്നും ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ലക്ഷ്യം വെച്ച് തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് പിന്നില്‍ തീവ്രവാദികളോടുള്ള പാക്കിസ്ഥാന്റെ മൃദു സമീപനമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഡാനിയേല്‍ കോസ്റ്റാണ് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കിയത്.
അതിര്‍ത്തി കടന്ന് ഇനിയൊരു വലിയ തീവ്രവാദി ആക്രമണം കൂടി ഇന്ത്യയ്ക്ക് നേരെ ഉണ്ടാവുകയാണെങ്കില്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം ഇനിയും വഷളാകുമെന്നും ഡാനിയേല്‍ കോസ്റ്റ് വ്യക്തമാക്കുന്നു.

2016 ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല. ഇതിലുള്ള ഇന്ത്യയുടെ അതൃപ്തി ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നുണ്ടെന്നും കോസ്റ്റ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ