ദേശീയം

ബൈക്ക് യാത്രികന്‍ നടുറോഡില്‍ കത്തിയെരിഞ്ഞു, ആള്‍ക്കൂട്ടം നിസംഗരായി കണ്ടുനിന്നു

സമകാലിക മലയാളം ഡെസ്ക്

ബീഡ്: അപകടങ്ങളോടുള്ള ആളുകളുടെ സമീപനം അടുത്തിടയായി വളരെ ഞെട്ടിപ്പിക്കലുണ്ടാക്കുന്ന തരത്തിലാണ്. ആളിക്കത്തുന്ന തീയില്‍പ്പെട്ട് ഒരു ബൈക്ക് യാത്രികന്‍ കത്തിയെരിയുമ്പോഴും സഹായിക്കാന്‍ മുതിരാതെ നിസംഗരായി നില്‍ക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ വീഡിയോ ഏറെ ഞെട്ടലുണ്ടാക്കുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.  

ഹൈവേയില്‍ അപകടത്തില്‍ തീപിടിച്ച ബൈക്കിനൊപ്പം ബൈക്ക് യാത്രക്കാരനും കത്തിയമരുകയായിരുന്നു. രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തീപിടിച്ച വാഹനത്തിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരന് രക്ഷപ്പെടാനായില്ല. അയാളും വാഹനത്തിനൊപ്പം  കത്തിയമര്‍ന്നു. കൂടിനിന്ന ജനക്കൂട്ടത്തില്‍ ഒരാള്‍ പോലും തീയണക്കാനോ ഇയാളെ  രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. എന്നാല്‍              ഇതിനിടയില്‍ നിന്ന്  ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളുകള്‍ മറന്നില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ കാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. 

സംഭവ സമയത്ത് ധാരാളം വാഹനങ്ങള്‍ ഹൈവേയിലൂടെ  കടന്നു പോയിരുന്നു. ആരും വണ്ടി  നിര്‍ത്താന്‍ തയാറായില്ല. പോലീസെത്തി തീയണച്ചപ്പോഴേക്കും തിരിച്ചറിയാനാവാത്ത വിധം ഇയാളുടെ ശരീരം കത്തിക്കരിഞ്ഞിരുന്നു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റും കത്തിപ്പോയതിനാല്‍ കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍