ദേശീയം

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പാക് വെടിവയ്പ്പില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാക്കിസ്ഥാന്‍. ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. 

3 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ജമ്മുകശ്മീരിലെ നൗഷാര മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇതിന് മുന്‍പ് നൗഷാര മേഖലയിലുണ്ടായ പാക് സേനയുടെ വെടിവയ്പ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും, ഇവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായ ഉടനെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ലഫ്‌നന്റ് കേണല്‍ മനീഷ് മേത്ത വ്യക്തമാക്കി. 

വെള്ളിയാഴ്ചയുണ്ടായ പാക് സേനയുടെ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400