ദേശീയം

സാമ്പത്തികമായി സിനിമകള്‍ പരാജയപ്പെട്ടു: യുവ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു; ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിട്ടു

സമകാലിക മലയാളം ഡെസ്ക്

പൂനെ: മറാത്തി ചിത്രമായ ധോള്‍ ടാഷേയുടെ നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറാണ് പൂനെയിലെ ഒരു ഹോട്ടലില്‍ ആത്മഹത്യ ചെയ്തത്. സിനിമയുടെ പരാജയവും തുടര്‍ന്ന് കുടുംബബന്ധത്തിലുള്ള അകല്‍ച്ചയും പ്രശ്‌നങ്ങളുമാണ് തന്റെ മരണത്തിന് കാരണമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടശേഷമായിരുന്നു അതുല്‍ ആത്മഹത്യ ചെയ്തത്.
മറാത്തി ഭാഷയില്‍ നീണ്ട പോസ്റ്റിലൂടെയാണ് തന്റെ കുടുംബം തകര്‍ന്നതായും അത് തന്നെ എങ്ങനെ ബാധിച്ചുവെന്നും ഇതില്‍ അതുല്‍ കുറിക്കുന്നത്‌.
ഭാര്യയുടെയും ഭാര്യാസഹോദരന്മാരുടെയും നിരന്തര പീഢനത്തെത്തുടര്‍ന്ന് ആറുമാസമായി താന്‍ അവരില്‍നിന്നും അകന്നുകഴിയുകയാണ്. മക്കളെ കാണാന്‍ പോലും അനുവദിക്കുന്നില്ല. അച്ഛനും സഹോദരിയും തന്റെ കുഞ്ഞുങ്ങളെ ഏറ്റെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടില്ലെങ്കിലും അതുലിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം