ദേശീയം

'കോടതിയുടെ സമയം പാഴാക്കരുത്, പ്രസ്താവനകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മതി '

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അറസ്റ്റ് നടപടി ഒഴിവാക്കണമെനന് കൊല്‍ക്കത്താ ഹൈക്കോടതി ചീഫ് ജസറ്റിസ് സിഎസ് കര്‍ണന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇന്ന് കര്‍ണെന്റ പരാതി കേള്‍ക്കാന്‍ വിസമ്മതിച്ച കോടതി ദിവസവും കേസ് പരാമര്‍ശിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചു.  

കോടതിയുെട സമയം പാഴാക്കരുത്. ഇക്കാരയത്തില്‍ കോടതിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇനി ഇക്കാര്യവുമായി കോടതിയിലെത്തിയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. പ്രസ്താവനകള്‍ കോടതിയോടു വേണ്ടെന്നും ഇനിയും പ്രസ്താവനകള്‍ നടത്താുണ്ടെങ്കില്‍ മാധ്യമങ്ങളോടു മതിയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ പറഞ്ഞു. 

അതേസമയം, ചെയ്ത തെറ്റിനു മാപ്പു പറയാന്‍ കര്‍ണന്‍ തയാറാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ഏഴംഗ ബെഞ്ചിനു മാത്രമേ കര്‍ണെന്റ ഹരജി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ആദ്യം ഹരജി ഫയല്‍ ചെയ്യാന്‍ പറഞ്ഞ ചീഫ് ജസ്റ്റിസ്, അതിനുശേഷം വേണം കാര്യങ്ങള്‍ പറയാനെന്നും കൂട്ടിച്ചേര്‍ത്തു. കോടതിയുടെ വിലയേറിയ സമയം കളയാന്‍ നില്‍ക്കരുത്. അല്ലെങ്കില്‍ കോടതിക്ക്  അധികാരമുപയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറ് മാസത്തേക്ക് തടവുശിക്ഷ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ് ജസ്റ്റിസ് കര്‍ണന്‍.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. കേസ് പരിഗണിച്ച കോടതി, കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ