ദേശീയം

അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയ്ക്കുവേണ്ടി വാദിക്കാന്‍ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും; ഒരു രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെതിരായി അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുന്നതിനുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറലും വിലകൂടിയ അഭിഭാഷകനുമായ ഹരീഷ് സാല്‍വെ പ്രതിഫലത്തുകയായി വാങ്ങുന്നത് ഒരു രൂപയാണെന്ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
മറ്റേതെങ്കിലും നല്ല വക്കീല്‍ ചെയ്യുന്നതിലപ്പുറമൊന്നും ചെയ്യാന്‍ ഈ വിലകൂടിയ വക്കീലിനെക്കൊണ്ട് സാധിക്കില്ലെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തതിന് മറുപടിയായിട്ടായിരുന്നു സുഷമസ്വരാജ് ട്വിറ്ററില്‍ ഹരീഷ് സാല്‍വെയുടെ പ്രതിഫലം കുറിച്ചത്.
കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കുമെന്നുതന്നെയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തില്‍ കുല്‍ഭൂഷണ്‍ ജാദവ് പങ്കെടുത്തതായി പാക്കിസ്ഥാന് സ്ഥാപിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ വക്താക്കള്‍ അറിയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്