ദേശീയം

ജാദവിന്റെ വധശിക്ഷയില്‍ രാജ്യന്തര കോടതിയുടെ നിര്‍ണായക വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ഹേഗ്: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ സൈനിക കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. വൈകുന്നേരം മൂന്ന് മണിയോടെ വിധി പ്രഖ്യാപനമുണ്ടാകും. അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പാകിസ്താന് കൃത്യാമായ വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നതും ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോ കാണാന്‍ കോടതി കൂട്ടാക്കാതിരുന്നതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായം നല്‍കാന്‍ പോലും പാകിസ്താന്‍ തയ്യാറായിരുന്നില്ല എന്നായിരുന്നു ഇന്ത്യയുടെ പ്രധാന വാദം. 

വധശിക്ഷ രാജ്യന്തര കോടതി തത്ക്കാലത്തേക്ക് മരവിപ്പിച്ചിരുന്നു. വിധി എന്തുതന്നെയായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകും എന്ന കാര്യത്തില്‍ സംശയമില്ല. കുല്‍ഭൂഷണിന്റെ അറസ്റ്റോടെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. പാക് പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ല തുടങ്ങിയ കടുത്ത തീരുമാനങ്ങള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. 

കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ജാദവിനെ ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മുന്‍ ഇന്ത്യന്‍ നാവികസേനാ ഓഫീസറായിരുന്നു ജാദവ്. 2016 മാര്‍ച്ച് 3നാണ് കുല്‍ഭൂ,ണ്‍ ജാദവിനെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു