ദേശീയം

900 നഗരങ്ങളില്‍ മോദി ഫെസ്റ്റ് സംഘടിപ്പിച്ച് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  മോകി ഫെസ്റ്റുമായി ബിജെപി. വാര്‍ഷികത്തോടനുബന്ധിച്ച് വന്‍ പ്രചാരണപരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. മോഡി ഫെസ്റ്റ് (മേക്കിങ് ഓഫ് ഡെവലപ്ഡ് ഇന്ത്യ) എന്ന പേരിലാണ് പരിപാടി നടത്തുന്നത്.രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണം നടത്താനാണ് പരിപാടി. സര്‍ക്കാരിന്റെ വാര്‍ഷികദിനമായ മെയ് 26ന് ഗുവാഹത്തിയില്‍ നരേന്ദ്ര മോദി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മോദി ഫെസ്റ്റ് മെയ് 26 ന് ആരംഭിച്ച് ജൂണ്‍ 15ന് അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു

എല്ലാ കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും , മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പ്രചാരണത്തില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു എന്നത് നേരിട്ടറിയാനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാനുള്ള മോദിയുടെ നീക്കം. കേരളത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ചത്തീസ്ഗഢിലും അരുണാചല്‍ പ്രദേശിലും നടത്തുന്ന പരിപാടികളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കര്‍ണാടകയും ഒഡീഷയും സന്ദര്‍ശിച്ചു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. ബിജെപിക്ക് ഭരണവും സ്വാധീനവും ഇല്ലാത്ത സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ബിജെപിയുടെ 11 മുഖ്യമന്ത്രിമാര്‍, അഞ്ച് ഉപമുഖ്യമന്ത്രിമാര്‍, 350 എംപിമാര്‍ ദേശീയ സംസ്ഥാന നേതാക്കള്‍ എല്ലാം തന്നെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി അണിചേരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു