ദേശീയം

ദളിതരുണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല; ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തിതായി യെദ്യൂരപ്പയ്‌ക്കെതിരെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

തുംകൂര്‍: ദളിത് കുടുംബത്തില്‍ നിന്നുമുള്ള ഭക്ഷണം കഴിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടകയിലെ ബിജെപി അധ്യക്ഷനുമായി യെദ്യൂരപ്പ
തയ്യാറായില്ലെന്ന് ആരോപണം. ഞായറാഴ്ച ദളിത് കുടുംബത്തില്‍ ഭക്ഷണം കഴിക്കുന്നതിനായെത്തിയ യെദ്യൂരപ്പ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല. 

പകരം അടുത്തുള്ള ഹോട്ടലില്‍ നിന്നും യെദിയൂരപ്പയ്ക്ക് വേണ്ട ഭക്ഷണം വരുത്തിക്കുകയായിരുന്നു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതിരുന്നതോടെ തങ്ങളുടെ ജാതിയെ അപമാനിക്കുകയാണ് യെദ്യൂരപ്പ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു കുടുംബാംഗം പൊലീസില്‍ പരാതി നല്‍കി. 

എന്നാല്‍ ദളിത് കുടുംബത്തില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറായില്ല എന്ന ആരോപണം മുന്നോട്ടുവയ്ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് ബിജെപിയുടെ നിലപാട്. ഹോട്ടലില്‍ നിന്നും ഇഡ്ഡലിയും വടയും വാങ്ങിയെങ്കിലും, യെദ്യൂരപ്പ ദളിത് കുടുംബത്തില്‍ നിന്നും അവര്‍ പാകം ചെയ്ത പുലാവ് കഴിച്ചതായും ബിജെപി നേതാക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു