ദേശീയം

ബാബരി മസ്ജിദ് കേസില്‍ അദ്വാനിയും ഉമാ ഭാരതിയും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനിയും ഉമാ ഭാരതിയുമുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ്. അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബിജെപി നേതാക്കളും നാളെ  കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. 

ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക സിബിഐ കോടതി പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. 

ഈ കേസില്‍ കോടതി ശിവസേന എംപി സതീഷ് പ്രധാന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. മഹാരാഷ്ട്രയിലെ താനെ നഗരസഭ മുന്‍ മേയറായ പ്രധാന്‍ 1992നുശേഷം രണ്ടുതവണ രാജ്യസഭയിലും പാര്‍ട്ടിയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍