ദേശീയം

ക്ലാസ് മുറിയില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരുടെ ഫോട്ടോ നിര്‍ബന്ധം; ഉത്തരവ് ഛത്തീസ്ഗഡ് സര്‍ക്കാരിന്റേത്

സമകാലിക മലയാളം ഡെസ്ക്

ക്ലാസ് മുറികളിലെ ചുവരുകളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചിരിക്കണമെന്ന ഉത്തരവുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഛത്തീസ്ഗഡിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. 

ജൂണ്‍ 30ന് മുന്‍പ് ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദേശം. കൂടുതല്‍ മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ വിശദീകരണം. 

ഓരോ സര്‍ക്കാര്‍ സ്‌കൂളിലും അവിടെയുള്ള അധ്യാപകരുടെ ഫോട്ടോയും അവരെ കുറിച്ചുള്ള ലഘു കുറിപ്പും ക്ലാസ് ചുവരില്‍ പതിക്കണമെന്ന് മുന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ ഉത്തരവ് പിന്‍വലിച്ചാണ് പ്രധാമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
 

ഇതുകൂടാതെ സ്‌കൂളുകളില്‍ 42*18 എന്ന വലിപ്പത്തില്‍ സ്‌കൂളുകളില്‍ കണ്ണാടി വയ്ക്കണമെന്നും ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കണ്ണാടിയോട് ചേര്‍ന്ന് ചീപ്പും, നെയിന്‍ കട്ടറും വയ്ക്കണം. വൃത്തിയായിട്ടാണോ സ്‌കൂളിലേക്ക് എത്തിയിരിക്കുന്നത് എന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ സ്വയം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്