ദേശീയം

ജോലി ചെയ്യാന്‍ അനുവദിക്കൂ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പറയാം: രജനികാന്ത് 

സമകാലിക മലയാളം ഡെസ്ക്


ടെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ അറിയിക്കാമെന്ന് തമിഴ് നടന്‍ രജനികാന്ത്. കഴിഞ്ഞ ദിവസം രജനികാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദ് രജനികാന്ത് ജൂലൈയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് രജനികാന്ത് സമയമാകുമ്പോള്‍ പറയാമെന്ന് പ്രതികരിച്ചത്. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കു എന്ന് രജനികാന്ത് അഭ്യര്‍ത്ഥിച്ചു. 


കബാലിയെന്ന ചിത്രത്തിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കരികാലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലേക്ക പുറപ്പെടാന്‍ നേരത്തായിരുന്നു രജനികാന്ത്  മാധ്യമങ്ങളോട് സംസാരിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകത്തെ ചര്‍ച്ച. ഒരുകൂട്ടര്‍ രജനിയുടെ രാഷ്ട്രീയ പ്രവേശത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുമ്പോള്‍ രജനികാന്ത് തമിഴനല്ലെന്നും കന്നഡിഗന്‍ തമിഴ്‌നാട് ഭരിക്കണ്ട എന്നും വാദമുയര്‍ത്തി തീവ്ര തമിഴ്‌വാദ സംഘടനകള്‍ രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ