ദേശീയം

മഹാരാഷ്ട്രയില്‍ വീണ്ടും ഗോസംരക്ഷകരുടെ അക്രമം; രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു 

സമകാലിക മലയാളം ഡെസ്ക്

വഷീം: മഹാരാഷ്ട്രയില്‍ വീണ്ടും ഗോസംരക്ഷകരുടെ അക്രമം. അനധികൃതമായി പശുമാംസം കൈവശം വെച്ചുവെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗോസംരക്ഷര്‍ തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിച്ചതോടെയാണ് അക്രമ വിരം പുറത്തറിഞ്ഞത്. വഷീം ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. 

പശുമാംസം കൈവശം വെച്ചു എന്നാരോപിച്ച് തെറി വിളിക്കുന്നതും തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.സംഭവവുമായി ബന്ധപ്പെട്ട് 9പേരെ അറസ്റ്റ് ചെയ്തുവെന്ന് വഷീം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അനധികൃതമായി പശു മാസം കൈവശംവെച്ചുവെന്ന കുറ്റത്തിന് യുവാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മാംസാവശിഷ്ടങ്ങള്‍ നാഗ്പൂരിലെ ലബോറട്ടിറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആരെങ്കിലും പശുമാസം വില്‍ക്കുന്നുവെങ്കില്‍ വിവരമറിയിക്കണം എന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്