ദേശീയം

മോദി ഇന്ന് യൂറോപ്പിലേക്ക് പറക്കും; രാജ്യത്തേക്ക് നിക്ഷേപം കൊണ്ടുവരിക യാത്രാ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ 20 ദിവസം നീണ്ടുനില്‍ക്കുന്ന മൂന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യൂറോപ്പിലേക്ക് പറക്കും. യൂറോപ്യന്‍ പര്യടനത്തില്‍ നാല് രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തും. 

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുക എന്നിവയാണ് മോദിയുടെ യൂറോപ്യന്‍ സന്ദര്‍ഷനത്തിന്റെ ലക്ഷ്യം. ആറ് ദിവസത്തിനുള്ളില്‍ ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് മോദിയെത്തും. 

ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് തന്റെ യാത്രയെന്ന് മോദി ട്വീറ്റ് ചെയ്തു. ജര്‍മനിയിലായിരിക്കും മോദി ആദ്യം എത്തുക. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മോദിയെ സ്വീകരിക്കും. 31ന് സ്‌പെയിനിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് മരിയാനോ രജോയുമായി കൂടിക്കാഴ്ച നടത്തും. 

സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന പതിനെട്ടാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി റഷ്യയിലെത്തുന്നത്. ജൂണ്‍ രണ്ടിന് പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി