ദേശീയം

ജയ്ഷായ്ക്ക് എതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കല്‍; കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്ക്ക് എതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം അപകീര്‍ത്തികേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി ജയ്ഷായ്ക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം തുടരും.

കഴിഞ്ഞ മാസമാണ് അഹമ്മദാബാദ് കോടതി ജയ് ഷായ്ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്. തനിക്ക് എതിരെ വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി , ജയ് ഷാ കീഴ്‌ക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വയറിനെ കോടതി വിലക്കിയത്. ഇത് ചോദ്യം ചെയ്ത് വയര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വയറില്‍ ജയ് ഷായ്ക്ക് എതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്ന് , ഓണ്‍ലൈന്‍ സ്ഥാപനത്തിനായി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും ദുഷ്യന്ത് ദവെ വാദത്തിനിടെ വിശദീകരിച്ചു. 


കഴിഞ്ഞ മാസമാണ് ജയ് ഷാ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന വാര്‍ത്ത വയര്‍ പ്രസിദ്ധീകരിച്ചത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും  100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജയ് ഷാ കീഴ്്‌ക്കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ