ദേശീയം

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനു സ്റ്റേ ഇല്ല; കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി വിസമ്മതിച്ചു. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് എ കെ സ്രിക്രിയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും, വിവരങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ അവസാന തീയതി എന്നാണെന്ന് എസ്എംഎസ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ അറിയിക്കണം. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. 

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നവംബര്‍ അവസാനവാരം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ സ്‌റ്റേ അനുവദിക്കുന്നില്ല. നവംബര്‍ അവസാനവാരവും വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യം ഉന്നയിച്ച് വീണ്ടും സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് സിക്രിയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ച്, ഭരണഘടനാബെഞ്ചിന് വിട്ടു. 

മൊബൈല്‍ നമ്പറുകള്‍ ഫെബ്രുവരി ആറിനകം  ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സുപ്രീംകോടതിയാണ് അനുമതി നല്‍കിതെന്നും അഡ്വ. സൊഹേബ് ഹുസൈന്‍ വഴി സമര്‍പ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീംകോടതിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ തീയതി മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. കൂടാതെ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്രം അറിയിച്ചു. നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ ആധാറുമായി ബന്ധിപ്പിക്കണം.  ഇതിനുള്ള സമയപരിധി മാര്‍ച്ച് 31 ന് വരെ നീട്ടിയിതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ