ദേശീയം

മുകുള്‍ റോയ് കുലം കുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രിസില്‍ നിന്നും രാജിവെച്ച മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുകുള്‍ റോയ് കുലംകുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.

മുകുള്‍ റോയ്് പാര്‍ട്ടി വിട്ടുപോയത് തങ്ങളെ ബാധിക്കുന്നില്ലെന്നും വ്യക്തി എന്ന രീതിയില്‍ ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് സോവന്‍ ചാറ്റര്‍ജി പറഞ്ഞു. 

അടുത്ത തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ ടിഎംസി തന്നെ അധികാരത്തിലേറും. ബംഗാളിലെ ജനങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചിരുക്കുകയാണ് അദ്ദേഹം ചെയ്തത്. ആര്‍ക്കും സ്വപനം കാണാനുള്ള് അവകാശമുണ്ട്. അതില്‍ തെറ്റില്ല. എന്നാല്‍ അത്  തൃണമൂല്‍ കോണ്‍ഗ്രസിന് ദുസ്വപ്‌നമായി മാറുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു ക്യാബിനറ്റ് അംഗം ഫിര്‍ഹാദ് ഹക്കീമിന്റെ പ്രതികരണം.

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി കഴിഞ്ഞാല്‍ ഏറ്റവും ശക്തനായ നേതാവായിരുന്നു മുകുള്‍ റോയ്. വെള്ളിയാഴ്ചയാണ് മുകുള്‍ റോയ് ബിജെപിയില്‍ അംഗമായത്. അടുത്ത തെരഞ്ഞെടുപ്പില്‍ മമതയുടെ ഭരണം തകര്‍ക്കുമെന്നും ബിജെപി അധികാരത്തില്‍ ഏറുമെന്നും മുകുള്‍ റോയ് വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം