ദേശീയം

ലോകബാങ്കില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലോകബാങ്കിനെ വിശ്വാസമില്ലാതായി: നരേന്ദ്ര മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകബാങ്കില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ഇന്ത്യയുടെ പുരോഗതിയോടെ ലോകബാങ്കിനെ വിശ്വാസമില്ലാതായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് സൗഹൃദപട്ടികയില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തിയെന്ന ലോക ബാങ്ക് റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെയ്ത തീവ്രശ്രമങ്ങളുടെ ഫലമാണ് ലോക് ബാങ്ക് പട്ടികയിലെ ഇന്ത്യയുടെ മുന്നേറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പുരോഗതിയെയാണ് പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ലോകബാങ്കില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. അവര്‍ക്കിപ്പോള്‍ ലോകബാങ്ക് പറയുന്നത് വിശ്വാസമില്ലാതായിരിക്കുന്നു. ഞാന്‍ ലോക ബാങ്കിന്റെ ഓഫിസ് പോലും കണ്ടിട്ടില്ല. എന്നാല്‍ ഇ്ന്ത്യ പുരോഗതിയുടെ ശരിയായ പാതയിലാണാണെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുമ്പു ഭരിച്ചിരുന്നവര്‍ ചെ്്‌യ്തിരുന്നെങ്കില്‍ ഈ നേട്ടം എത്രയോ മുന്‍പേ കൈവരിക്കാമായിരുന്നുവെന്ന് യുപിഎ സര്‍ക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി