ദേശീയം

ഹിന്ദുമതത്തെയല്ലാതെ ഇതര മതങ്ങളെ കുറിച്ച് സിനിമ ചെയ്യാന്‍ ധൈര്യമുണ്ടോ- ഗിരിരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദുദൈവങ്ങളെയും ഗുരുക്കളെയും കുറിച്ചല്ലാതെ മറ്റുമതങ്ങളെ  കുറിച്ച് സിനിമയെടുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സജ്ഞയ് ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പത്മാവതി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗിരി രാജ് സിംഗിന്റെ പ്രതികരണം

മറ്റുമതങ്ങളെ കുറിച്ച് സിനിമയെടുക്കാന്‍ സജ്ഞയ് ബന്‍സാലി ഉള്‍പ്പടെയുള്ള മറ്റ് സംവിധായകന്‍മാരെയും വെല്ലുവിളിച്ചുകൊണ്ടാണ് ഗിരിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനിയും ഇത്തരം ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ചിത്രത്തിനെതിരെ ഉമാഭാരതി അടക്കം ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു മതത്തെ വികലമായി ചിത്രീകരിക്കുകയാണെന്നാണ് ചിത്രത്തിനെതിരെയുള്ള ആക്ഷേപം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ