ദേശീയം

മെഡിക്കല്‍ കോഴ: സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍;  ഭരണഘടനാ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസ് അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന ജസ്റ്റിസ്‌ ജെ ചെലമേശ്വറിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കി. ഭരണഘടനാ ബഞ്ച് രൂപികരിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനുമാത്രമാണെന്നും അതില്‍ ആരെയെല്ലാം  ഉള്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടുകേസുകളും പുതിയ ബഞ്ച് പരിഗണിക്കും

ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെട്ട രണ്ടംഗബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. കേസ്  അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയാണെന്ന്  ജസ്റ്റിസ് ചെലമേശ്വറിന്റെ ബഞ്ച് ഇന്നലെ അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ കേസ് പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ ഉത്തരവ്. ഈ ഉത്തരവിനെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചതും മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടതുമായ കേസിലാണു കോഴയാരോപണമുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ