ദേശീയം

അല്ലാഹുവല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കില്ല; പാക്ക് അധീന കശ്മീര്‍ പാക്കിസ്ഥാന് അവകാശപ്പെട്ടത്: ഫാറൂഖ് അബ്ദുള്ള

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീര്‍ പാക്കിസ്ഥാനും ഈ ഭാഗം ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് നാഷണല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. അവരോടും ലോകത്തോടും എനിക്ക് പറാനുള്ളത് ഇത്രമാത്രം. ഈ അവസ്ഥ തുടരും. അവര്‍ ഇഷ്ടമുള്ളത്ര യുദ്ധം നടത്തട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഭാഗത്തെ കശ്മീരിന് കൂടുതല്‍ സ്വയംഭരണം നമ്മുടെ അവകാശമാണ് അത് പുനസ്ഥാപിക്കണം. എന്നാല്‍ മാത്രമെ ഇവിടെ സമാധാനം സാധ്യമാകൂ. എന്നാല്‍ ഇതേ പറ്റി അഭിപ്രായം പറയുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യം എന്ന അര്‍ത്ഥത്തിലുള്ള സ്ഥിതി കശ്മീരിലില്ല.

ആരെങ്കിലും കശ്മീരില്‍ വന്ന് സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. കശ്മീരികളെ ഇന്ത്യ വഞ്ചിച്ചിരിക്കുകയാണ്.ഇന്ത്യയൊടൊപ്പം ചേരാന്‍ ഞങ്ങള്‍ കാണിച്ച സ്‌നേഹം അവര്‍ അംഗീകരിച്ചില്ല. കശ്മീരിലെ ഇന്നത്തെ അവസ്ഥയ്ക്ക് യഥാര്‍ത്ഥ കാരണം അതാണ്. ഒരു ഭാഗത്ത് ചൈനയും പാക്കിസ്ഥാനും. മറുഭാഗത്ത് ഇന്ത്യയുമാണ്. ഈ മൂന്നും രാജ്യങ്ങള്‍ക്കും ആറ്റം ബോംബുകളുണ്ട്. അല്ലാഹുവല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കില്ലെന്ന് ഫാറുഖ് അബ്ദുള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു