ദേശീയം

ഡെങ്കിപ്പനി: സര്‍ക്കാരിനെതിരെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാൡ ഡെങ്കിപ്പനി ബാധിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ മമത ബാനര്‍ജി സര്‍ക്കാര്‍ മറച്ചുവെക്കുന്നുവെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഡോക്ടറെ സസ്‌പെന്റു ചെയതു. ഡോക്ടര്‍ അരുണാചല്‍ ദത്ത ചൗധരിയുടെ പോസ്റ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യരംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തത്. 

ബംഗാളില്‍ ഡങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. പകര്‍ച്ചപ്പനി തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടതായും സ്ഥാപിത താത്പര്യക്കാര്‍ ജനങ്ങളില്‍ ഭീതിപടര്‍ത്താന്‍ ശ്രമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് 19 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 18,000ത്തിലധികം പേര്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതെന്നാണ് മറുവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ