ദേശീയം

ലൈംഗികത മൗലികാവകാശം; അതില്‍ ലജ്ജിക്കാന്‍ എന്താണുള്ളതെന്ന് ജിഗ്നേഷ് മേവാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈംഗികതയ്ക്കുള്ള അവകാശം മൗലിക അവകാശമാണെന്നും അത്തരമൊരു സിഡി പുറത്തുവന്നതിന്റെ പേരില്‍ ഹാര്‍ദിക് പട്ടേല്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവ് ജിഗ്നേഷ് മേവാനി. ഹാര്‍ദിക്കിന്റേതെന്ന പേരില്‍ പുറത്തുവന്ന സിഡിയുടെ പേരില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പട്ടേല്‍ വിഭാഗം നേതാവിന് പൂര്‍ണ പിന്തണ പ്രഖ്യാപിച്ച് മേവാനി രംഗത്തുവന്നത്. 

ലൈംഗികതയ്ക്കുള്ള അവകാശം മൗലിക അവകാശമാണെന്ന് മേവാനി പറഞ്ഞു. ഒരാള്‍ക്കും ഹാര്‍ദിക് പട്ടേലിന്റെ സ്വകാര്യത ഭഞ്ജിക്കാന്‍ അവകാശമില്ല. ഇതില്‍ വിഷമിക്കേണ്ടതില്ലെന്നും താന്‍ ഒപ്പമുണ്ടെന്നും ഹാര്‍ദിക്കിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മേവാനി ട്വിറ്ററില്‍ കുറിച്ചു.

ഹാര്‍ദിക്കിന്റേതെന്ന പേരില്‍ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ഇന്നലെ മുതല്‍ ഗുജറാത്തിലെ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. സിഡിയില്‍ ഉള്ളത് താന്‍ അല്ലെന്നും ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും ഹാര്‍ദിക് പ്രതികരിച്ചിരുന്നു. ഹാര്‍ദിക് ഒരു സ്ത്രീയോടൊപ്പമുള്ള ദൃശ്യങ്ങളാണ് സിഡിയിലുളളത്. ഹോട്ടല്‍ മുറിയില്‍വച്ച് രഹസ്യ കാമറ കൊണ്ട് ചിത്രീകരിച്ചവയാണ് ദൃശ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു