ദേശീയം

കൂറുമാറ്റത്തിനായി 25 ശിവസേന എംഎല്‍എമാര്‍ക്ക് 5 കോടി വീതം വാഗ്ദാനം ചെയ്ത് ബിജെപി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപിയെ വീണ്ടും വെട്ടിലാക്കി കൂറുമാറ്റത്തിന് കോഴ വാഗ്്ദാനം ചെയ്‌തെന്ന് ശിവസേന എംഎല്‍എ ഹര്‍ഷവര്‍ധന്‍ ജാദവ്. മഹാരാഷ്ട്രയില്‍ ശിവസേനയെ നിഷ്പ്രഭമാക്കാന്‍ 25 എംഎല്‍എമാരെ ചാക്കിടാനയിരുന്നു ബിജെപിയുടെ ശ്രമം. മഹാരാഷ്ട്രയിലെ 288 സീറ്റില്‍ 122 സീറ്റാണ് ബിജെപിക്കുള്ളത്. കേവലഭൂരിപക്ഷത്തിനായി 144 സീറ്റുകള്‍ വേണമെന്നിരിക്കെ 25 ശിവസേന എംഎല്‍എമാരെ പാട്ടിലാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫട്‌നാവിസ് ഭരിക്കുന്നതിനിടെയാണ് ബിജെപിയുടെ പുതിയ കുതിരക്കച്ചവടം.

ബിജെപി നേതാവും മഹാരാഷ്ട്ര റെവന്യൂ മന്ത്രിയുമായ ചന്ദ്രകാന്ത് ദാദ പാട്ടീല്‍ തനിക്ക് 5 കോടിരൂപ വാഗ്ദാനം ചെയ്‌തെന്ന് ജാദവ് പറഞ്ഞു.
താനടക്കമുള്ള എംഎല്‍എമാര്‍ക്ക് 5 കോടിരൂപയും ഉപതെരഞ്ഞെടുപ്പില്‍ സീറ്റുമാണ് വാഗ്ദാനം നല്‍കിയത്. ശിവസേനയുടെ വിമര്‍ശനങ്ങളില്‍ പാര്‍ട്ടിക്ക് അസ്വസ്ഥതയുണ്ടെന്നും അതിനാലാണ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതെന്ന് ചന്ദ്രകാന്ത് ദാദ തന്നോട് പറഞ്ഞതായി ജാദവ് പറയുന്നു. ഉപതെരഞ്ഞെടുപ്പിനുള്ള ചിലവ് ബിജെപി വഹിക്കുമെന്നും പരാജയപ്പെട്ടാല്‍ സ്‌റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സ്ഥാനം നല്‍കാമെന്നുമാണ് വാഗദാനം നല്‍കിയത്.

ശിവസേനയുടെ മുഴുവന്‍ എംഎല്‍എമാരെയും ഇതേപോലെ സമിപിച്ചിട്ടുണ്ടെന്നും ജാദവ് പറഞ്ഞു. ഔറംഗാബാദിലെ കന്നാടില്‍ നിന്നുള്ള എംഎല്‍എയാണ് ജാദവ്.മഹാരാഷ്ട്രയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് റാവു സാഹേബ് ദാന്‍വെയുടെ മരുമകനാണ് ഹര്‍ഷവര്‍ധന്‍ ജാദവ്. ഔദ്യോഗിക വസതിയില്‍വെച്ചായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും ജാദവ് അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ