ദേശീയം

'താനും ചെറുപ്പത്തില്‍ അശ്ലീല സിനിമകള്‍ കണ്ടിട്ടുണ്ട്'; ചെറുപ്പകാലത്തെ ചാപല്യങ്ങള്‍ തുറന്നു പറഞ്ഞ് മനോഹര്‍ പരീക്കര്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: ചെറുപ്പകാലത്ത് കണ്ടിട്ടുള്ള അശ്ലീല സിനിമകളെക്കുറിച്ച് തുറന്നു പറഞ്ഞ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ശിശുദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് തന്റെ കുട്ടിക്കാലത്തെ ചാപല്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. 

കുട്ടിക്കാലത്ത് ഏത് രീതിയിലുള്ള സിനിമകളാണ് കാണാറുള്ളതെന്ന കുട്ടികളുടെ ചോദ്യത്തിനാണ് മുന്‍ പ്രതിരോധ മന്ത്രി തന്റെ അശ്ലീല സിനിമ അനുഭവം പങ്കുവെച്ചത്. ചെറുപ്പകാലത്ത് സാധാരണ സിനിമകള്‍ മാത്രമല്ല, അശ്ലീല സിനിമകളും കണ്ടിട്ടുണ്ട്. പരീക്കര്‍ പറഞ്ഞു. എന്നാല്‍ അന്ന് കണ്ടിരുന്ന ഇത്തരം സിനിമയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ അശ്ലീലം ഇപ്പോള്‍ നിങ്ങള്‍ ടിവിയിലൂടെ കാണുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആ സമയത്ത് വളരെ പ്രശസ്തമായ ഒരു എ പടം ഉണ്ടായിരുന്നു. തന്റെ സഹോദരനൊപ്പമാണ് ആ സിനിമ കാണാന്‍ പോയത്. ഇടവേളക്കിടയില്‍ ലൈറ്റ് വന്നപ്പോള്‍ ഞങ്ങളുടെ അയല്‍ക്കാന്‍ എന്റെ തൊട്ടടുത്ത് ഇരിക്കുകയാണ്. എല്ലാം തീര്‍ന്നെന്നാണ് അന്ന് കരുതിയതെന്നും അദ്ദേഹം ഓര്‍മിച്ചു. അയല്‍ക്കാരന്‍ വീട്ടില്‍ വന്ന പ്രശ്‌നമാകുന്നതിനാല്‍ അമ്മയോട് സിനിമ കാണാന്‍ പോയ കാര്യം പറഞ്ഞു. എന്നാല്‍ ചെറിയ നുണകളും ചേര്‍ത്താണ് അമ്മയോട് കാര്യം അവതരിപ്പിച്ചത്. 

ഒരു സിനിമ കാണാന്‍ പോയെന്നും എന്നാല്‍ അസ്ലീല സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ പകുതിവെച്ച് ഇറങ്ങിപ്പോന്നെന്നുമാണ് അമ്മയോട് പറഞ്ഞത്. അവിടെവെച്ച് അയല്‍ക്കാരനെ കണ്ട കാര്യവും പറഞ്ഞിരുന്നു. അതിനാല്‍ അടുത്ത ദിവസം ഈ വിവരം പറയാന്‍ അയല്‍ക്കാരന്‍ വിളിച്ചപ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാനായെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുപോലെ മുന്‍കൂട്ടി പ്രവര്‍ത്തിക്കണമെന്ന ഉപദേശം കുട്ടികള്‍ക്ക് നല്‍കാനും അദ്ദേഹം മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ