ദേശീയം

ജിഎസ്ടി കൊളള:  വില ക്രമാതീതമായി ഉയര്‍ത്തുന്നത് തടയാന്‍ ആന്റി പ്രൊഫിറ്ററിങ് സമിതി രൂപികരിക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജിഎസ്ടിയുടെ പേരിലുളള കൊളള തടയുന്നതിന് ഉന്നതതല അതോറിറ്റിയ്ക്ക് രൂപം നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ആന്റി പ്രൊഫിറ്ററിങ് അതോറിറ്റിയ്ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ജിഎസ്ടി നടപ്പിലാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും അതോറിറ്റിയ്ക്ക് രൂപം നല്‍കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് നിരന്തരം രംഗത്തും വന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.

ആന്റി പ്രൊഫിറ്ററിങ് അതോറിറ്റിയ്ക്ക് രൂപം നല്‍കാത്തതുമൂലം ഉല്‍പ്പനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് തടയാന്‍ കഴിയാതെ അധികൃതര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ജിഎസ്ടി വന്നാല്‍ സാധനങ്ങളുടെ വില കുറയുമെന്നായിരുന്നു തുടക്കത്തിലെ പ്രചാരണം.എന്നാല്‍ ജിഎസ്ടി നിരക്കും ഉള്‍പ്പെടുത്തി ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതാണ് രാജ്യത്ത് ദൃശ്യമായത്. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന നികുതി നിരക്കിന്റെ പരിധിയില്‍ വരുന്ന ഉല്‍പ്പനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു