ദേശീയം

യഥാര്‍ഥ ജെഡി(യു) നിതീഷ് കുമാറിന്റേത്; 'അസ്ത്രം' നിതീഷിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് യഥാര്‍ഥ ജെഡി(യു) എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജെഡി(യു)വിന്റെ ഔദ്യോഗിക ചിഹ്നമായ അസ്ത്രം ഉപയോഗിക്കാനുള്ള അവകാശവും നിതീഷ് കുമാര്‍ പക്ഷത്തിന് ലഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ശരദ് യാദവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി. 

ആര്‍ജെഡി,കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് വിശാല സഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ ജെഡിയുവിനെ എന്‍ഡിഎയില്‍ ചേര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ശരദ് യാദവ് പക്ഷം, നിതീഷ് കുമാര്‍ പക്ഷം എന്നിങ്ങനെയായി പാര്‍ട്ടി രണ്ടായി പിളരുകയായിരുന്നു. 

ജെഡി(യു) വര്‍ക്കിങ് പ്രസിഡന്റ് ഛോട്ടുഭായ് അമര്‍സംഘ് വാസവ പാര്‍ട്ടിക്കു മേല്‍ അവകാശം ഉന്നയിച്ച് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ തീരുമാനമായത്. ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാനുള്ള അവകാശവും തങ്ങള്‍ക്കു വേണമെന്ന് ഛോട്ടുഭായ് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്