ദേശീയം

വിവാദ ചിത്രമായ പത്മാവതിയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യം സുപ്രീംകോടതി തളളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ചരിത്രം പശ്ചാത്തലമാക്കി സഞ്ജയ്‌ലീല ബന്‍സാലി ഒരുക്കുന്ന പത്മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം എടുക്കട്ടെയെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തളളിയത്. ചിത്രം സെന്‍സര്‍ബോര്‍ഡിന്റെ പരിഗണനയിലാണ്. ഇതില്‍ ഇടപെടില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു സുപ്രീംകോടതിയുടെ നടപടി.

ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവെച്ചിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റീലിസ് നീട്ടിവെയ്ക്കുകയായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കിയില്ലെന്ന് ചൂണ്ടികാണിച്ച് സെന്‍സര്‍ ബോര്‍ഡ് അപേക്ഷ തളളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ