ദേശീയം

ഭിക്ഷയാചിച്ച വയോധിക ക്ഷേത്രത്തിലേക്ക് നല്‍കിയത് രണ്ടര ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്

മൈസൂര്‍: ദശാബ്ദങ്ങളായി ക്ഷേത്രത്തിന് മുന്നില്‍ സ്ഥിരമായി ഭിക്ഷയാചിക്കുന്ന വയോധിക ക്ഷേത്രത്തിലേക്ക് സംഭാവന നല്‍കിയത് രണ്ടരലക്ഷം രൂപ. മൈസൂരിലെ പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. 

എണ്‍പത്തിയഞ്ച്കാരിയായ എംവി സീതാലക്ഷ്മിയാണ് മൈസൂരിലെ വൊണ്ടിക്കോപ്പലുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് തീരെ ചെറുതല്ലാത്തൊരു തുക സംഭാവന ചെയ്തത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഷാ വര്‍ഷം നടക്കുന്ന ഹനുമാന്‍ ജയന്തി ദിനത്തില്‍ പ്രസാദ വിതരണം നടത്തുന്നതിനുമാണ് സീതാലക്ഷ്മി ഈ വലിയ തുക സംഭാവന ചെയ്തത്. 

സഹോദര കുടുബത്തോടപ്പം കഴിഞ്ഞിരുന്ന സീതാലക്ഷ്മി പ്രായമായപ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നുവത്രേ. ഇതേ വര്‍ഷം തന്നെ ഇവര്‍ ക്ഷേത്രത്തിലേക്ക് 30000 രൂപ സംഭാവന ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്റെ സഹായത്തോടുകൂടി ബാങ്കിലെത്തി രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു