ദേശീയം

മോദി ബ്രഹ്മാവ്, അദ്ദേഹത്തിന് മാത്രമേ അറിയൂ; പാര്‍ലമെന്റ് സമ്മേളനം നീളുന്നതില്‍ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രഹ്മാവിനോട് ഉപമിച്ച് കോണ്‍ഗ്രസ് ലോകസഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇതുവരെ വിളിക്കാത്ത പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ പരിഹാസം. 

പാര്‍ലമെന്റ് സമ്മേളനം സംബന്ധിച്ച് നിരവധി മന്ത്രിമാരോടും ഉദ്യോഗസ്ഥരോട് താന്‍ ആരാഞ്ഞു. എന്നാല്‍ ആര്‍ക്കും ഉത്തരമില്ല. പാര്‍ലമെന്റ സമ്മേളനത്തിന്റെ സമയക്രമം സംബന്ധിച്ച് അറിയുക ഒരാള്‍ക്ക് മാത്രമാണ്, അത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് എന്നാണ് മറുപടി. ബ്രഹ്മാവ് ഉത്തരവിട്ടാലേ, ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് എന്തെങ്കിലും അറിയാന്‍ സാധിക്കുകയുളളുവെന്നും ഇവര്‍ പറഞ്ഞതായി ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

മോദിസര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യം പ്രതിസന്ധി നേരിടുകയാണ്. ബിജെപി അംഗങ്ങള്‍ക്കോ, മന്ത്രിമാര്‍ക്ക് പോലുമോ ഒന്നും അറിയാന്‍ കഴിയാത്ത അവസ്ഥയാണ് മോദി സൃഷ്ടിച്ചിരിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. നവംബറിലാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സാധാരണ നടക്കാറുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്